News

‘കാത്തിരിക്കുന്നു, സിനിമ കാണാനുള്ള ആവേശത്തിലാണ്’: ആദ ശർമ്മയ്ക്ക് പിന്തുണയുമായി വിദ്യുത്, സിനിമയ്ക്ക് പിന്തുണയേറുന്നു

ന്യൂഡൽഹി: ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ. നടൻ വിദ്യുത് ജംവാൾ ചിത്രത്തിനും നായിക ആദ ശർമയ്ക്കും ആശംസകൾ നേർന്നുകഴിഞ്ഞു. ആദ ശർമയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ആശംശകൾ നേർന്ന അദ്ദേഹം, മെയ് അഞ്ചിന് സിനിമ റിലീസ് ആകാൻ കാത്തിരിക്കുകയാണെന്നും അതിന്റെ ആവേശത്തിലാണെന്നും പറയുന്നു. വിവാദമായ ദി കേരള സ്റ്റോറിയുടെ ട്രെയിലർ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ചിത്രത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കേരളത്തെ കൂടാതെ തമിഴ്‌നാട്ടിലും ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ചിത്രം തമിഴ്നാട്ടില്‍ പ്രദർശിപ്പിക്കരുതെന്നും, വിലക്ക് ഏര്‍പ്പെടുത്തണമെന്നും ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണുള്ളത്. ചിത്രം റിലീസ് ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vidyut Jammwal (@mevidyutjammwal)

സിനിമയിൽ വസ്തുതാവിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കേരള സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല മറുപടി ആയിരുന്നില്ല ലഭിച്ചത്. സിനിമയ്ക്ക് അടിയന്തര സ്റ്റേ നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി തള്ളി. സെൻസർ ബോർഡിന്റെ നിലപാട് തേടിയ ഹൈക്കോടതി കേസ് ഈ മാസം അഞ്ചിന് പരിഗണിക്കും. അന്ന് തന്നെയാണ് സിനിമയുടെ റിലീസും.

shortlink

Related Articles

Post Your Comments

Related Articles


Back to top button