News

എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നു എന്നതാണ് കേരളത്തിന്റെ സ്റ്റോറി : സീതാറാം യെച്ചൂരി

കേരളത്തിന് ഒറ്റ സ്റ്റോറി മാത്രമേ ഉള്ളൂ അത് കേരളം രാജ്യത്ത് ഒന്നാമതാണ് എന്ന സ്റ്റോറിയാണ്

ന്യൂഡല്‍ഹി: കേരള സ്റ്റോറിക്കെതിരെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിന്റെ സ്റ്റോറി കേരളം രാജ്യത്ത് ഒന്നാമതാണ് എന്ന സ്റ്റോറിയാണെന്ന് അദ്ദേഹം പറയുന്നു. കേരള സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

Read Also: മാർച്ചിൽ നിരോധിച്ചത് 47 ലക്ഷത്തിലേറെ ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ, ഉപഭോക്തൃ സുരക്ഷ റിപ്പോർട്ട് പുറത്തുവിട്ടു

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പോലും സമൂഹത്തില്‍ മത സ്പര്‍ദ്ധയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം. അതിന്റെ ഭാഗമായി ചിത്രീകരിക്കപെട്ടതാണ് കശ്മീര്‍ ഫയല്‍സും, കേരള സ്റ്റോറിയും. കേരളത്തെ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമാണ് കേരള സ്റ്റോറി ചിത്രീകരിച്ചത്. കേരളത്തിന് ഒറ്റ സ്റ്റോറി മാത്രമേ ഉള്ളൂ അത് കേരളം രാജ്യത്ത് ഒന്നാമതാണ് എന്ന സ്റ്റോറിയാണ്. എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നു എന്നതാണ് കേരളത്തിന്റെ സ്റ്റോറി’, യെച്ചൂരി പറഞ്ഞു.

പാര്‍ലമെന്റില്‍ പോലും മോദി സര്‍ക്കാര്‍ ചര്‍ച്ചകള്‍ അനുവദിക്കുന്നില്ല. ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എം പിയെ രാജ്യസഭാ അധ്യക്ഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയത്. ഇത് കേട്ടുകേള്‍വി ഇല്ലാത്ത ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും യെച്ചൂരി പറഞ്ഞു.

ആര്‍എസ്എസ് രാജ്യത്തെ നിയമ വ്യവസ്ഥയും ജനാധിപത്യവും കശാപ്പു ചെയ്യുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. അവര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ ഇല്ലാതാകുന്നുവെന്നും യെച്ചൂരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button