Latest NewsKeralaNews

‘കേരളത്തിൽ നിലവിലില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നു’: പരാതിയുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: വിവാദമായ ദി കേരള സ്റ്റോറി മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമയാണെന്ന് ഡി.വൈ.എഫ്.ഐ. കേരളത്തെ അവഹേളിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ ദി കേരള സ്റ്റോറി സിനിമ ട്രെയിലറിനെതിരെ ഡി.വൈ.എഫ്.ഐ ഡി.ജി.പിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി. സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ കേസെടുക്കണമെന്നും സിനിമയുടെ ട്രെയിലർ മതസ്പർദ്ധ ഉണ്ടാക്കുന്നതും മുസ്ലിം സമുദായത്തെ ഐ.എസിന്‍റെ റിക്രൂട്ടിങ് ഏജൻസിയായി ചിത്രീകരിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആണ് പരാതി നൽകിയത്.

വർഗീയ കലാപങ്ങൾക്ക് കാരണമാകുമെന്നും, കേരളത്തിൽ നിലവിലില്ലാത്ത സാഹചര്യത്തിനെ വ്യാജമായി നിർമ്മിച്ച് കേരളത്തിന്റെ കഥയാണ് എന്ന് തലക്കെട്ട് പ്രദർശിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തിനാകെ മാതൃകയായ മഹത്തായ കേരള മോഡലിനെ കരിവാരി തേക്കാനുള്ള ശ്രമമാണിതെന്നും സനോജ് പറയുന്നു. കേരളത്തിന് പുറത്തുള്ളവരിൽ കേരളീയരോട് സ്പർധയും വെറുപ്പും ഉണ്ടാവാൻ ഇത് കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനം നിരോധിക്കാനാകില്ലെന്ന തിരിച്ചറിവിൽ സംസ്ഥാന സർക്കാർ. നിരോധനം സാധ്യമാകാത്ത സാഹചര്യത്തിൽ സിനിമ ബഹിഷ്കരിക്കാനാണ് സർക്കാർ തീരുമാനം. സിനിമക്കെതിരായ ഹര്‍ജി സുപ്രീം കോടതി സ്വീകരിക്കാതിരിക്കുകയും, സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമ നിരോധിക്കാൻ കഴിയുമോയെന്ന സംശയവുമാണ് പുതിയ തീരുമാനത്തിലേക്ക് എത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button