Latest NewsNewsTechnology

ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി പാസ്‌വേഡ് വേണ്ട! കിടിലൻ ഫീച്ചറുമായി ഗൂഗിൾ എത്തി

എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ഗൂഗിൾ അക്കൗണ്ടുകൾ ലോഗിൻ ചെയ്യാൻ പാസ് കീ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. പാസ്‌വേഡ് ഇല്ലാതെ തന്നെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. പാസ് കീ എന്ന പേര് നൽകിയിരിക്കുന്ന ഈ ഫീച്ചർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ കഴിയുന്നതാണ്. പാസ് കീ സംവിധാനം അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ ഗൂഗിൾ സൂചനകൾ നൽകിയിരുന്നു.

എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ഗൂഗിൾ അക്കൗണ്ടുകൾ ലോഗിൻ ചെയ്യാൻ പാസ് കീ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പാസ്‌വേഡുകൾ, ടു സ്റ്റെപ്പ് വെരിഫിക്കേഷൻ തുടങ്ങിയ സംവിധാനങ്ങൾക്കൊപ്പമാണ് പാസ് കീയും എത്തിയിരിക്കുന്നത്. പാസ്‌വേഡുകളെക്കാൾ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നവയാണ് പാസ് കീയെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഫിഷിംഗ് പോലെയുള്ള ഓൺലൈൻ ആക്രമണങ്ങളെ തടഞ്ഞുനിർത്താൻ ഈ സംവിധാനത്തിന് കഴിയുന്നതാണ്.

Also Read: പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനമായി ഉയർത്തും, 2025- ൽ തന്നെ ലക്ഷ്യം കൈവരിക്കാനൊരുങ്ങി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button