KeralaLatest NewsNews

‘ദ കേരള സ്റ്റോറി’സത്യമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം, എതിര്‍ക്കുന്നവര്‍ക്ക് വോട്ട് മറിയുമെന്ന ഭയം: പിസി.ജോര്‍ജ്

ഇവരുടെ എതിര്‍പ്പോടെ സിനിമയ്ക്ക് നല്ല പബ്ലിസിറ്റിയായി, ഈ സിനിമ എല്ലാവരും കാണും

കോട്ടയം: കേരളത്തില്‍ വിവാദമായ ‘കേരള സ്റ്റോറി’ എന്ന സിനിമയെ കുറിച്ചുള്ള പ്രതികരണവുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. സിനിമ സംബന്ധിച്ച് സത്യമെന്തെന്നത് എല്ലാവര്‍ക്കുമറിയാം, എതിര്‍ക്കുന്നവര്‍ക്ക് ഒന്നുകില്‍ ഭയം,അല്ലെങ്കില്‍ വോട്ട് കിട്ടുന്നതിനുള്ള അഭ്യാസം എന്നേ കരുതാനാവൂ എന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. ദ കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം തികച്ചും നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേരള സ്റ്റോറിയുടെ പ്രദര്‍ശനം റദ്ദാക്കി മാളുകളില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍

‘ഈ സിനിമയ്ക്ക് മുന്നേ എന്തെല്ലാം വിശ്വാസവേദനകള്‍ സഹിച്ച സമൂഹമാണ് സിനിമ കൊണ്ട് പ്രതികരിക്കുന്നതെന്ന് തിരിച്ചറിയണം. ഇത്രയും കാലം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടിയവര്‍ ഇപ്പോള്‍ മറിച്ച് പറയുന്ന പ്രഹസനവും നമ്മള്‍ കാണുന്നു’, പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടി. സിനിമ സംബന്ധിച്ച് സാമൂഹിക മൗലികാവകാശ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ സംബന്ധിച്ച് തമ്പ് ഫിലിം സൊസൈറ്റിയുടെയും തപസ്യ കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button