Latest NewsNewsIndia

പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ ഇനി പുതിയ പ്രവർത്തന സമയം! രാവിലെ 7.30 മുതൽ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം

ജൂലൈ 15 വരെ പുതിയ സമയക്രമം തുടരുന്നതാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്

പഞ്ചാബിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച്, രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുക. ഇതോടെ, പുതിയ ഷെഡ്യൂളിൽ ഉച്ചഭക്ഷണത്തിനായുള്ള ഇടവേള ഒഴിവാക്കിയിരിക്കുകയാണ്. ജൂലൈ 15 വരെ പുതിയ സമയക്രമം തുടരുന്നതാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

വൈദ്യുതി ചെലവുകൾ ചുരുക്കുന്നതിന്റെയും, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പ്രവർത്തന സമയം പുനക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ 40 കോടി മുതൽ 42 കോടി രൂപ വരെ ലാഭമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, പുതിയ ഷെഡ്യൂളിനെതിരെ നിരവധി വനിതാ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ദൈനംദിന കാര്യങ്ങളെ പൂർണമായും തകിടം മറിച്ചിട്ടുണ്ടെന്നാണ് വനിതാ ജീവനക്കാർ പരാതിപ്പെട്ടിരിക്കുന്നത്. നിലവിൽ, സർക്കാർ ജീവനക്കാർ, ഐഎഎസ്, ഐപിഎസ് ഓഫീസർമാർ, ഓഫീസ് സൂപ്രണ്ടുമാർ തുടങ്ങിയവർ നേരത്തെ തന്നെ ഓഫീസിൽ ഹാജരാകേണ്ട അവസ്ഥയാണ് ഉള്ളത്.

Also Read: ഇന്ത്യ ഇതുവരെ കാണാത്ത റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button