Latest NewsKeralaNews

അരവണ കൊണ്ടുവരില്ല, മുഴുവന്‍ വിഷമാണ്, അതീമനുഷ്യന്മാര്‍ തിന്നു പണ്ടാരമടങ്ങട്ടെ: അരികൊമ്പൻ കാമുകിക്കയച്ച കത്ത്!!

അരിക്കൊമ്പന് വാട്സാപ്പ് ഉണ്ടെങ്കില്‍ തന്റെ കാമുകിയോട് സംസാരിക്കുന്നത് എങ്ങനെയായിരിക്കും

സോഷ്യൽ മീഡിയയിൽ ഇപ്പോഴും താരമാണ് അരികൊമ്പൻ. നൂറു കിലോമീറ്റർ അകലെ മറ്റൊരു ആവാസ് വ്യവസ്ഥയിൽ കൊണ്ടെത്തിച്ചെങ്കിലും അരികൊമ്പൻ വീണ്ടും തന്റെ ഇടത്തേയ്ക്ക് വരുന്നതായ വാർത്തകൾ പുറത്തു വരുകയാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അരികൊമ്പനും കാമുകിയുമായുള്ള ചാറ്റാണ്.

അരിക്കൊമ്പന് വാട്സാപ്പ് ഉണ്ടെങ്കില്‍ തന്റെ കാമുകിയോട് സംസാരിക്കുന്നത് എങ്ങനെയായിരിക്കും എന്ന രീതിയിൽ എഴുതിയിരിക്കുന്ന ഒരു വാട്സ്‌ആപ്പ് കുറിപ്പ് ശ്രദ്ധ നേടുന്നു.

READ ALSO: വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ആത്മഹത്യ, ട്രാൻസ് വിഭാഗത്തിലെ ആദ്യ മിസ്റ്റർ കേരള പ്രവീൺ നാഥ്‌ വിടവാങ്ങുമ്പോൾ

കുറിപ്പ് ഇങ്ങനെ

അരിക്കൊമ്പന്‍ പാറുവിനു അയച്ച WhatsApp മെസ്സേജ് മലയാളത്തില്‍ മൊഴി മാറ്റി മാധ്യമങ്ങള്‍ പുറത്തുവിട്ടു:

‘എന്റെ പാറൂ, ഈ മണ്ടന്മാര്‍ എന്നെ പെരിയാറിലാണ് വിട്ടിരിക്കുന്നത്. ഏകദേശം നൂറോ നൂറ്റമ്പതോ കിലോമീറ്റര്‍ അകലെ. രണ്ടു ദിവസത്തെ നടപ്പു ദൂരം. രണ്ടോ മൂന്നോ ദിവസം നീ ഒളിച്ചും പാത്തും നടന്നോ.

അപ്പോഴത്തേക്കും ഞാന്‍ തിരിച്ചു വരും. പിന്നെ നമുക്കൊരു കലക്ക് കലക്കണം. പണ്ട് നിന്റെ അച്ഛനെ പേടിച്ചു നമ്മള്‍ ഒളിച്ചോടി ഇവിടെവച്ചല്ലേ ഹണിമൂണ്‍ ആഘോഷിച്ചത്. ആ വെള്ളച്ചാട്ടം ഇപ്പോഴും ഉണ്ട്.

അന്ന് ചുള്ളനായിരുന്ന കറുവാച്ചന്‍ കടുവാ ഇന്ന് വയസ്സനായി. ഇപ്പോള്‍ പന്നിയെലിയെ തിന്നാണ് ജീവിതം. നിനക്ക് ഓര്‍മ്മയില്ലേ ആ സുദിനങ്ങള്‍? വന്ന സ്ഥിതിക്ക് അയ്യപ്പനെ കൂടെ കണ്ടിട്ട് വരാം.

അരവണ കൊണ്ടുവരില്ല. മുഴുവന്‍ വിഷമാണ്. അതീ മനുഷ്യന്മാര്‍ തിന്നു പണ്ടാരമടങ്ങട്ടെ. നമ്മുടെ മൂത്ത ചെറുക്കന് പറ്റിയ ഒരു പെണ്‍കൊച്ചു ഇവിടെയുണ്ട്.

നമുക്കൊന്നാലോചിക്കാം. സമയം ഉണ്ടല്ലോ. With love നിന്റെ അരിയാശാന്‍’

shortlink

Related Articles

Post Your Comments

Related Articles


Back to top button