ThiruvananthapuramKeralaNattuvarthaLatest NewsNews

രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​ : 20 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ല്‍ മ​ണ​ലൂ​ര്‍ മേ​ല ക​ണ്ണി​ശേ​രി​വീ​ട്ടി​ല്‍ രാ​ജ പ്ര​വീ​ണ്‍ കു​മാ​റി(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​റ​ശാ​ല: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 20 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ല്‍ മ​ണ​ലൂ​ര്‍ മേ​ല ക​ണ്ണി​ശേ​രി​വീ​ട്ടി​ല്‍ രാ​ജ പ്ര​വീ​ണ്‍ കു​മാ​റി(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് സ്വയം കഴുത്തറുത്തു: യുവാവിന്റെ നില ഗുരുതരം 

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് കൊ​റ്റാ​മ​ത്ത് അ​മ​ര​വി​ള എ​ക്സൈ​സ് റേ​ഞ്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. രേ​ഖ​ക​ളി​ല്ലാ​തെ ചെ​ന്നൈ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വോ​ള്‍​വോ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ ബാ​ഗി​ല്‍ നി​ന്നു​മാ​ണ് പ​ണം പി​ടികൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വേ​ണ്ടി കൊ​ണ്ടു​വ​ന്ന​താ​ണ് ഈ ​പ​ണം എ​ന്ന് യു​വാ​വ് എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു.​

എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​നോ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​നോ​യ്, മ​ധു, വി​ജ​യ​കു​മാ​ര്‍, സി​ഇ​ഓ​മാ​രാ​യ നി​ശാ​ന്ത്, രാ​ജേ​ഷ്, അ​രു​ണ്‍​തു​ട​ങ്ങി​യ സം​ഘ​മാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button