Latest NewsKeralaNews

എഐ ക്യാമറ ഇടപാട്: ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്ന് പി രാജീവ്

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ വസ്തുതാവിരുദ്ധമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ നാളെ പുറത്തുവിടും: പ്രഖ്യാപനവുമായി വി ഡി സതീശൻ

അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ വിശദീകരിക്കാം. രേഖകൾ കെൽട്രോൺ പുറത്തുവിട്ടതാണ്. പദ്ധതിയിൽ സർക്കാർ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ആരോപണങ്ങളിലുള്ളത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്. മുഖ്യമന്ത്രിയുടെ ബന്ധുവും പ്രസാഡിയോയും തമ്മിൽ ബന്ധമുണ്ടെങ്കിൽ തെളിവുകൊണ്ടുവരട്ടെ. ഉപകരാർ എടുത്ത കമ്പനിയുടെ ആരോ ഒരു ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന്റെ പണം നൽകാനുള്ള രേഖ കാണിച്ചിട്ട് മുഖ്യമന്ത്രിയും സർക്കാരും മറുപടി പറയണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു.

നീതിന്യായ വ്യവസ്ഥക്കെതിരെ രമേശ് ചെന്നിത്തല ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. ചെന്നിത്തല കൊടുത്ത ഹർജികൾ പൂട്ടി താക്കോലിട്ട് ചീഫ് ജസ്റ്റിസ് നടക്കുകയായിരുന്നുവെന്ന് പറഞ്ഞാൽ നീതിന്യായ വ്യവസ്ഥക്കെതിരെ അതിഗുരുതരമായ പ്രശ്നമാണ് ഉന്നയിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുന്ന അതീവ ഗൗരവമായ കുറ്റമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

Read Also: ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച് യുവാവ് സ്വയം കഴുത്തറുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button