KeralaLatest NewsNews

സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ല, കേരളാ സ്റ്റോറിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് അനൂപ് ആന്റണി

മീശ നോവലിനും കക്കുകളി എന്ന നാടകത്തിനും വേണ്ടി ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടിയവര്‍ കേരളാ സ്റ്റോറിയുടെ കാര്യം വന്നപ്പോള്‍ ഇരട്ടത്താപ്പുമായി ഇറങ്ങി

തിരുവനന്തപുരം: ആവിഷകാര സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് അനൂപ് ആന്റണി. കേരളാ സ്റ്റോറി റിലീസ് ആകുകയാണ്. ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന തീവ്രവാദത്തെ തുറന്നു കാട്ടുന്ന സിനിമയാണ് കേരളാ സ്റ്റോറി എന്നും അനൂപ് ചൂണ്ടിക്കാട്ടി.

Read Also: അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത് മുതല്‍ കോണ്‍ഗ്രസും ഇടത് പക്ഷവും, സിനിമയെ എതിര്‍ക്കുകയാണെന്നും ഒരു പ്രത്യേക വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് ഇതെന്നും അനൂപ് പറഞ്ഞു. മീശ നോവലിനും കക്കുകളി എന്ന നാടകത്തിനും വേണ്ടി ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടിയവര്‍ കേരളാ സ്റ്റോറിയുടെ കാര്യം വന്നപ്പോള്‍ ഇരട്ടത്താപ്പുമായി ഇറങ്ങി എന്നും അദ്ദേഹം പറഞ്ഞു.

കേരളം നേരിടുന്ന ഒരു വലിയ വിപത്തിനെ തുറന്ന് കാട്ടാന്‍ ഈ സിനിമ വലിയ പങ്ക് വഹിക്കുമെന്നും കേരളാ സ്റ്റോറിയുടെ വന്‍ വിജയത്തിലൂടെ കോണ്‍ഗ്രസ്സിന്റെയും ഇടത് പക്ഷത്തിന്റെയും രാഷ്ട്രീയത്തിലെ കപട മതേതരത്വവും, ഇരട്ടത്താപ്പും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button