KeralaLatest NewsNews

ഷെഡ് നിർമ്മാണത്തിന് കൈക്കൂലി വാങ്ങി: അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ

തിരുവനന്തപുരം: വർക്ക്‌ഷോപ്പ് നടത്തുന്നതിന് വേണ്ടി ഷെഡ് കെട്ടുന്നതിനുള്ള അനുമതി നൽകുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങവെ മലപ്പുറം ജില്ലയിലെ നിലമ്പൂർ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനീയറായ സി അഫ്‌സലിനെ വിജിലൻസ് പിടികൂടി. മലപ്പുറം, നിലമ്പൂർ സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയുള്ള റെയിൽവേ സ്റ്റേഷന് സമീപമുള്ള വസ്തുവിൽ വർക്ക്‌ഷോപ്പ് നടത്തുന്നതിന് ഷെഡ് നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ രണ്ട് മാസങ്ങൾക്ക് മുൻപ് അപേക്ഷ നൽകിയിരുന്നു.

Read Also: കേരള സ്റ്റോറിയുടെ പ്രദർശനവിലക്ക് തിയേറ്ററുകൾ നീക്കണം: കെ സുരേന്ദ്രൻ

ഏതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുനിസിപ്പാലിറ്റിയിൽ എത്തി കാര്യങ്ങൾ തിരക്കിയ പരാതിക്കാരനോട് അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കണമെങ്കിൽ 10,000 രൂപ കൈക്കൂലി നൽകണമെന്ന് മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനീയർ അഫ്‌സൽ ആവശ്യപ്പെടുകയുണ്ടായി. പരാതിക്കാരൻ അന്നേദിവസം തന്നെ 5,000 രൂപ ഓഫീസിൽ വച്ച് അഫ്‌സലിന് നൽകുകയുമുണ്ടായി. തുടർന്ന് ബാക്കി 5,000 രൂപയുമായി ഇന്ന് ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ഷഫീക്കിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേത്രുത്വത്തിൽ കെണി ഒരുക്കി ഇന്ന് രാവിലെ 10.30 മണിക്ക് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ അഫ്‌സലിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്. പിടികൂടിയ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Read Also: പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button