KeralaLatest NewsNews

ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ കഥകളാണ് കേരള സ്റ്റോറിയില്‍ ഉള്ളത്: അനുഭവം പങ്കുവെച്ച് അനഘ

കൊച്ചി : കേരളത്തില്‍ ഏറെ വിവാദമായ കേരള സ്റ്റോറി എന്ന സിനിമയില്‍ ഇല്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന പ്രചാരണത്തെ തള്ളി അനഘ എന്ന പെണ്‍കുട്ടി. ആസൂത്രിതമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട യഥാര്‍ത്ഥ പെണ്‍കുട്ടികളുടെ കഥകളാണ് കേരള സ്റ്റോറിയിലും ഉള്ളതെന്ന് അവര്‍ പറയുന്നു. തനിക്ക് ഉണ്ടായത് തന്നെയാണ് സിനിമയില്‍ പ്രതിപാദിക്കുന്നതെന്ന് അനഘ ചൂണ്ടിക്കാട്ടി.

Read Also: മകന്‍ മരിച്ചപ്പോള്‍ അമ്മായി അച്ഛന്‍ മരുമകളെ വിവാഹം കഴിച്ചു? വൈറല്‍ വീഡിയോയുടെ സത്യമിതാണ്

ഇസ്ലാം സ്വീകരിച്ചതിന് ശേഷം ഐമ അമീറ എന്ന് പേര് മാറ്റിയെന്നും അനഘ ദേശീയ മാദ്ധ്യമങ്ങലോട് തുറന്നു പറഞ്ഞു. ‘എന്നെ ഒരു ഇസ്ലാമിക് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. ഇസ്ലാം മതം സ്വീകരിക്കുന്നതിനുള്ള വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചു. ഇത് ക്രമേണ എനിക്ക് ഇസ്ലാമില്‍ താല്‍പ്പര്യമുണ്ടാക്കി. മുസ്ലീങ്ങളല്ലാത്ത പെണ്‍കുട്ടികള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരാകുന്നു. അവരില്‍ ചിലര്‍ വിവാഹിതരാണ്. ചിലരെ കുടുംബം ഉപേക്ഷിച്ചു. ചിലര്‍ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്.’ അനഘ പറഞ്ഞു.

‘ഒരാള്‍ക്ക് തങ്ങളുടെ മതത്തില്‍ താല്‍പ്പര്യമുണ്ടെന്ന് അറിഞ്ഞയുടന്‍, അവര്‍ സ്വയമേവ അറിവ് നല്‍കാന്‍ തുടങ്ങി. അവന്‍ അളളാഹുവിനെക്കുറിച്ച് എന്നോട് തുടര്‍ച്ചയായി പറഞ്ഞു, അവന്‍ മാത്രമാണ് ദൈവം. മുഹമ്മദ് നബിയെയും ഖുര്‍ആനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. മെല്ലെ മെല്ലെ അവരുടെ വാക്കുകള്‍ എന്നെ സ്വാധീനിക്കാന്‍ തുടങ്ങി, കാരണം അവരെല്ലാം ഒരേ കാര്യം പറയുകയായിരുന്നു. ഇത് ഏകദേശം 2018 ല്‍ ആണ്. ക്രമേണ എന്നില്‍ ഇസ്ലാം സ്വാധീനം ചെലുത്താന്‍ തുടങ്ങി. അതില്‍ എന്തോ പ്രത്യേകതയുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി’ അനഘ പറഞ്ഞു..

കേരള സ്റ്റോറി എന്ന സിനിമ ഉണ്ടാക്കിയ വിവാദത്തോടെ അനഘയെ പോലുള്ള നിരവധി പേരാണ് തങ്ങള്‍ മതം മാറിയതിലൂടെ അനുഭവിച്ച കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ തയ്യാറായി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button