ErnakulamKeralaNattuvarthaLatest NewsNews

കൊടുങ്ങല്ലൂരിൽ വാഹനാപകടം : ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു

എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെംബർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്

കൊച്ചി: കൊടുങ്ങല്ലൂരിൽ ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു. എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെംബർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്.

ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഡിവൈഎസ്പി ഓഫീസ് സിഗ്നൽ ജംഗ്ഷനിൽ ആണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ജോബിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ലവ് ജിഹാദിന്റെ ഇരയായി മതം മാറിയ ഹാദിയ എന്ന അഖിലയുടെ പിതാവ് കേരള സ്റ്റോറിയെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, ഈ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് നാളേറെയായെങ്കിലും തകരാർ പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button