Latest NewsNewsBusiness

സൈബറാക്രമണം: ഉബറിലെ ഹാക്കിംഗ് മറച്ചുവെച്ച മുൻ സുരക്ഷാ മേധാവിക്ക് നേരെ ശിക്ഷാ നടപടി

2016- ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

ഉബറിന് നേരെയുണ്ടായ സൈബറാക്രമണം മറച്ചുവെച്ച മുൻ സുരക്ഷാ മേധാവിക്കെതിരെ നടപടി. ഹാക്കർമാർ ഡാറ്റ ഹാക്ക് ചെയ്ത വിവരം അധികൃതരിൽ നിന്നും മറച്ചുവെച്ച മുൻ സുരക്ഷാ മേധാവി ജോസഫ് സളളിവനെയാണ് കോടതി ശിക്ഷിച്ചത്. 50,000 ഡോളർ പിഴയും, 200 മണിക്കൂർ സന്നദ്ധ സേവനവുമാണ് ശിക്ഷ. അതേസമയം, പ്രോസിക്യൂട്ടർമാർ 15 മാസത്തെ ജയിൽ ശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നത്.

2016- ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉബറിൽ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് ഹാക്കർമാർ ഇ-മെയിൽ മുഖാന്തരം ജോസഫ് സളളിവനെ അറിയിച്ചിരുന്നു. ഡാറ്റകൾ ഡിലീറ്റ് ചെയ്യണമെങ്കിൽ, പ്രതിഫലം വേണമെന്നായിരുന്നു ഹാക്കർമാരുടെ ആവശ്യം. ഡാറ്റകൾ നീക്കം ചെയ്യാൻ ഒരുലക്ഷം ഡോളറാണ് സളളിവൻ ഹാക്കർമാർക്ക് കൈമാറിയത്. എന്നാൽ, കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥർ അറിയാതെയാണ് സളളിവൻ നടപടി സ്വീകരിച്ചത്.

Also Read: പാവയ്ക്ക കഴിച്ചാൽ ഈ ​ഗുണങ്ങൾ

വർഷങ്ങൾക്കുശേഷം 2019- ലാണ് ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ഉബർ സ്ഥിരീകരിച്ചത്. പ്ലാറ്റ്ഫോമിലെ പ്രശ്നങ്ങൾ കണ്ടെത്തുന്ന സൈബർ സുരക്ഷ ഗവേഷകർക്ക് പാരിതോഷികം നൽകുന്ന ‘ബഗ് ബൗണ്ടി’ എന്ന പേരിലാണ് സളളിവൻ ഹാക്കർമാർക്ക് പണം നൽകിയിട്ടുള്ളതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button