ThiruvananthapuramLatest NewsKeralaNattuvarthaNews

ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമേ കുട്ടിയും: പ്രതിഷേധങ്ങൾക്ക് ഒടുവിൽ പിഴ ഒഴിവാക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമേ കുട്ടികളേയും ഇരുത്തി യാത്ര ചെയ്യുമ്പോഴുള്ള പിഴ ഒഴിവാക്കാൻ സർക്കാർ നീക്കം. പിഴ ഈടാക്കനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ, 12 വയസിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നതിനുള്ള പിഴ ഒഴിവാക്കുന്ന കാര്യത്തിൽ സാധ്യത പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിയമത്തിൽ ഏതെങ്കിലും തരത്തിൽ ഇളവ് വരുത്താൻ കേന്ദ്രത്തിന് മാത്രമെ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതു സംബന്ധിച്ച തീരുമാനത്തിനായി 19ന് ഉന്നതതല യോഗം ചേരും. കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം വരുന്നത് വരെ സംസ്ഥാനത്ത് പിഴ ഒഴിവാക്കുനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം ഹെൽമെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.

തീവ്രവാദത്തിന്റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രം: ദി കേരള സ്‌റ്റോറിയ്ക്ക് നികുതി ഒഴിവാക്കി മധ്യപ്രദേശ്

‘കേന്ദ്ര നിയമമനുസരിച്ചാണ് ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ പിഴ ഈടാക്കണമെന്നുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കാൻ ശ്രമിച്ചത്. നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. ഈ നിയമത്തിൽ ഭേദഗതിവേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം 19ാം തിയതി ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനിക്കും. സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം വരുന്നതുവരെ പിഴ ഒഴിവാക്കുന്ന കാര്യം നടപ്പിലാക്കാൻ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കും’, ആന്റണി രാജു

shortlink

Related Articles

Post Your Comments

Related Articles


Back to top button