KeralaLatest NewsNews

ഗുരുവായൂർ ക്ഷേത്രത്തിൽ ആരിഫ് മുഹമ്മദ് ഖാനു കദളിപ്പഴത്തിൽ തുലാഭാരം

മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്.

തൃശ്ശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചു. വൈകിട്ട് ക്ഷേത്രത്തിലെത്തിയ ഗവർണർ തുലാഭാരവും നടത്തി. 83 കിലോ കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു.

read also: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ധർ

മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്. ഗോപുര കവാടത്തിന് മുന്നിൽ നിന്ന് ഗവർണർ ഗുരുവായൂരപ്പനെ തൊഴുതു. കൈകൂപ്പി ഏതാനം മിനിട്ടുകൾ ഗോപുര കാവടത്തിൽ നിന്ന ഗവർണർ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി.

‘വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം’ എന്നായിരുന്നു ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button