Latest NewsNewsIndia

റെക്കോർഡിട്ട് മനോഹർ അന്തർദേശീയ വിമാനത്താവളം, കുറഞ്ഞ ദിവസം കൊണ്ട് യാത്ര ചെയ്തത് ദശലക്ഷക്കണക്കിന് ആളുകൾ

ഗോവയിലേക്കുള്ള പ്രവേശന കവാടമായാണ് മനോഹർ അന്തർദേശീയ വിമാനത്താവളത്തെ വിശേഷിപ്പിക്കുന്നത്

ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി ഗോവയിലെ മനോഹർ അന്തർദേശീയ വിമാനത്താവളം. യാത്രക്കാരുടെ എണ്ണത്തിലാണ് വിമാനത്താവളം റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വെറും 116 ദിവസങ്ങൾ കൊണ്ട് 10 ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്തിരിക്കുന്നത്. 2022 ഡിസംബർ 11- നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചതെങ്കിലും, ഈ വർഷം ജനുവരി അഞ്ച് മുതലാണ് വിമാനത്താവളം പൂർണ രീതിയിൽ പ്രവർത്തനസജ്ജമായത്.

ഗോവയിലേക്കുള്ള പ്രവേശന കവാടമായാണ് മനോഹർ അന്തർദേശീയ വിമാനത്താവളത്തെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച 20 വിമാനത്താവളങ്ങളുടെ പട്ടികയിൽ മനോഹർ അന്തർദേശീയ വിമാനത്താവളവും ഇടം നേടിയിട്ടുണ്ട്. നിലവിൽ, രാജ്യത്തെ 25 വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ഇവിടെ നിന്ന് സർവീസുകൾ നടത്തുന്നത്. പ്രധാനമായും ആഭ്യന്തര സർവീസുകൾക്ക് ഉപയോഗിക്കുന്ന കോഡ് സി വിഭാഗത്തിൽ ഉൾപ്പെടുന്ന എ320, ബി737 വിമാനങ്ങളാണ് ഇവിടെ നിന്ന് പറന്നുയരുന്നത്.

Also Read: സ്വിഫ്റ്റ് ബസിലെ ‍ആക്രമണം: കുത്തേറ്റ യുവതി അപകടനില തരണം ചെയ്തു

അമൃത്സർ, ഭുവനേശ്വർ, കോയമ്പത്തൂർ, ഗുവാഹത്തി, റാഞ്ചി, രാജ്കോട്ട്, വിശാഖപട്ടണം, ലക്നൗ, ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊൽക്കത്ത, പൂനെ, നാസിക്, ജയ്പൂർ, ചെന്നൈ, നാഗ്പൂർ, വാരണാസി, ചണ്ഡീഗഡ്, പട്ന, ബറോഡ, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രധാനമായും സർവീസ് നടത്തുന്നത്. അതേസമയം, കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാവുന്ന വിമാനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മനോഹർ അന്തർദേശീയ വിമാനത്താവളത്തിൽ സജ്ജമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button