KeralaLatest NewsNews

മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം: ഇരുനില കെട്ടിടം കത്തി നശിച്ചു

മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെ ആറരയോടെ തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് അപകടം. ഇരുനില കെട്ടിടംപൂർണമായി കത്തി നശിച്ചതായിട്ടാണ് വിവരം.

പുലർച്ചെ 5:45 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായി തീപടർന്നു പിടിക്കുകയായിരുന്നു. അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഇല്ലായിരുന്നു. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണക്കാൻ പരിശ്രമം നടത്തിയത്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്.

തീപിടിത്തത്തിൽ എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടയാക്കിയെന്ന് കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്നിശമന സേനയും പോലീസും പിന്നീട് പരിശോധന നടത്തും. അപകടത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button