Latest NewsKeralaNews

വൻ ലഹരി വേട്ട: കാറിൽ കടത്തിക്കൊണ്ടു വന്ന 100 കിലോയോളം കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡും, തിരുവനന്തപുരം ഐ. ബി യൂണിറ്റും, തിരുവനന്തപുരം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി കണ്ണേറ്റുമുക്കിൽ വച്ച് ഇന്നോവ കാറിൽ കടത്തിക്കൊണ്ടു വന്ന 100 കിലോയോളം കഞ്ചാവ് പിടികൂടി. തിരുവനന്തപുരം തിരുവല്ല സ്വദേശികളായ ചൊക്കൻ എന്ന് വിളിപ്പേരുള്ള രതീഷ് ആർ, രതീഷ് എസ് ആർ, കല്ലിയൂർ വള്ളംകോട് മാത്തൂർക്കോണം ലക്ഷം വീട് കോളനി സ്വദേശി ബൊലേറോ വിഷ്ണു എന്ന വിഷ്ണു, നെയ്യാറ്റിൻകര അറക്കുന്ന കടവ് വാടകയ്ക്ക് താമസിക്കുന്ന അഖിൽ എന്നിവരെ അറസ്റ്റ് ചെയ്തു.

Read Also: കേരള സ്റ്റോറി പോലീസ് സംരക്ഷണത്തോടെ പ്രദര്‍ശിപ്പിക്കേണ്ടിവരുന്നത് ഗതികേടെന്ന് വി മുരളീധരൻ

സ്റ്റേറ്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റ്റി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാഹനം പിടികൂടിയത്. ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളും മൂന്നാം പ്രതി വിഷ്ണുവിന്റെ ഭാര്യയും മക്കളും കൂടി വിനോദയാത്രക്ക് പോകുന്ന രീതിയിൽ ആന്ധ്രയിൽ പോകുകയും കഞ്ചാവ് വാങ്ങി പണി സാധനങ്ങളാണെന്ന വ്യാജേന കടത്തിക്കൊണ്ടു വരികെയുമായിരുന്നു. വിഷ്ണുവിന്റെ ഭാര്യയുടെയും മക്കളുടെയും അറിവില്ലാതെയാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. കഞ്ചാവ് കടത്തിന് സാമ്പത്തിക സഹായമടക്കം നൽകിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൽ അവരെയും അറസ്റ്റ് ചെയ്യും.

Read Also: താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button