KeralaLatest NewsNews

ഇതെല്ലാം ഇന്നല്ലെങ്കില്‍ നാളെ വീടുകളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, കേരള സ്‌റ്റോറിക്ക് എതിരെ എന്തിനാണ് ഉറഞ്ഞുതുള്ളുന്നത്

കേരള സ്‌റ്റോറിയെ പിന്തുണച്ച് പോസ്റ്റിട്ട യൂട്യൂബര്‍ക്ക് എതിരെ സൈബര്‍ ആക്രമണം

കൊച്ചി: പെണ്‍കുട്ടികളെ എങ്ങനെ ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നുവെന്ന് ശുദ്ധമായി ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി. കേരളത്തിലെ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയില്‍ ഇറങ്ങിയ സിനിമയെ പ്രേക്ഷകര്‍ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്.

Read Also: ആലുവയിൽ യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ഇതിനിടെ കേരള സ്റ്റോറിയെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തതിന് യൂട്യൂബറായ സജിതാ സാവരിയക്ക് നേരിടേണ്ടി വന്നത് വന്‍തോതിലുള്ള സൈബര്‍ ആക്രമണം.

‘ജീവിതത്തില്‍ ആദ്യമായി പോലീസ് പ്രൊട്ടക്ഷനില്‍ ഒരു ഫിലിം കണ്ടു. കേരളാ സ്റ്റോറി എല്ലാ പെണ്‍കുട്ടികളും ഈ ഫിലിം കാണണം.. കാരണം അവര്‍ അവരുടെ മുന്നിലേക്ക് വരാന്‍ സാധ്യതയുള്ള ചതിക്കുഴികളെ കുറിച്ച് ബോധവതികളായിരിക്കണം. എല്ലാ പേരന്റസും ഈ ഫിലിം കണ്ടിരിക്കണം’, ഇങ്ങനെയായിരുന്നു സജിതാ സവാരിയയുടെ പോസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍, തികച്ചും അപമാനകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button