Latest NewsNewsBusiness

കുതിച്ചുയർന്ന് വിദേശനാണ്യ കരുതൽ ശേഖരം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് 35 മില്യൺ ഡോളർ ഉയർന്ന് 18.466 ബില്യണിൽ എത്തിയിട്ടുണ്ട്

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 28-ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ കരുതൽ ശേഖരം 4.532 ബില്യൺ ഡോളറായാണ് ഉയർന്നത്. ഇത്തവണ വിദേശ കറൻസി ആസ്തിയിൽ ഉണ്ടായ വർദ്ധനവാണ് മുന്നേറ്റം കൈവരിക്കാൻ സഹായിച്ചത്. കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി ഇത്തവണ 5 ബില്യൺ ഡോളർ വർദ്ധനവോടെ, 519.485 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്.

സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് 35 മില്യൺ ഡോളർ ഉയർന്ന് 18.466 ബില്യണിൽ എത്തിയിട്ടുണ്ട്. അതേസമയം, ഇത്തവണ സ്വർണ ശേഖരത്തിൽ ഇടിവ് രേഖപ്പെടുത്തി. സ്വർണ ശേഖരം 494 മില്യൺ ഡോളർ കുറഞ്ഞ്, 45.675 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്. വിദേശ കറൻസി ആസ്തികളിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവർദ്ധന അല്ലെങ്കിൽ മൂല്യത്തകർച്ചയുടെ ഫലവും ഉൾപ്പെടുന്നതാണ്. 2021 ഒക്ടോബറിലാണ് വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയരത്തിൽ എത്തിയത്.

Also Read: മണിപ്പൂരിലെ കലാപം മലയാളികള്‍ക്ക് മുന്നറിയിപ്പ് :എ.എ റഹിം എം.പി

shortlink

Post Your Comments


Back to top button