KeralaLatest NewsNews

ലോകം എന്താണെന്ന് നേരിട്ട് മനസിലാക്കാനാണ് യാത്രകള്‍ നടത്തുന്നത്, പ്രധാനമന്ത്രി നിരവധി വിദേശയാത്രകള്‍ നടത്താറില്ലേ

ലോകം എന്താണെന്ന് നേരിട്ട് മനസിലാക്കാനാണ് യാത്രകള്‍ നടത്തുന്നത്, പ്രധാനമന്ത്രി നിരവധി വിദേശയാത്രകള്‍ നടത്താറില്ലേ, വിദേശയാത്രകളെ ന്യായീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മന്ത്രിമാരുടെ വിദേശ യാത്രകളെ ന്യായീകരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘വിദേശ യാത്രകള്‍ മോശം കാര്യമല്ല. വിദേശ യാത്രകള്‍ നടത്തുന്നത് ആദ്യമായിട്ടല്ല. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണ്. പ്രധാനമന്ത്രി ഒരുപാട് വിദേശ യാത്ര നടത്തുന്നില്ലേ? മന്ത്രി ചോദിച്ചു.

Read Also: കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു: നഗരമധ്യത്തിൽ യുവാക്കളെ ക്രൂരമായി തല്ലിചതച്ചു 

‘സിപിഎം പ്രസ്താവനയില്‍ ജീവിക്കുന്ന പാര്‍ട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാര്‍ട്ടിയുമല്ല. മറിച്ച് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ചടുലമായി ഇടപെടുന്ന പാര്‍ട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത്’, അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനുള്ള കേരളസര്‍ക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി യാത്രയില്‍ നിന്ന് പിന്മാറി. ചീഫ് സെക്രട്ടറിയുടെ പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. നോര്‍ക്ക, ഐടി, ടൂറിസം സെക്രട്ടറിമാരാകും നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുക. അടുത്ത ബുധനാഴ്ച വരെയാണ് നിക്ഷേപ സംഗമം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button