Latest NewsNewsIndia

നുണകൾ ഫലിക്കുന്നില്ല അതുകൊണ്ട് അവർ സോണിയയെ ഇറക്കി: കോൺഗ്രസ് ഭയന്നു തുടങ്ങിയെന്ന് നരേന്ദ്രമോദി

ബംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭയന്നു തുടങ്ങിയെന്നും പറഞ്ഞ നുണകൾ ഒന്നും ഫലിക്കാത്തതിനെ തുടർന്ന് ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണെന്നും മോദി പരിഹസിച്ചു. കർണാടകയിലെ ശിവമോഗയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ഇപ്പോൾ ഭയപ്പാടിലാണ്. അവരുടെ നുണകൾ ഒന്നും ഫലിക്കാത്തതിനെ തുടർന്ന് ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണ്. തോൽവിയുടെ ഉത്തരവാദിത്വം ഇപ്പോൾത്തനെ അവർ ഓരോരുത്തരുടെയും മേൽ ചാരുകയാണെന്നും മോദി പരിഹസിച്ചു.

ലോകമെന്തെന്ന് മനസ്സിലാക്കാനാണ് വിദേശ യാത്ര നടത്തുന്നത്: വിദേശയാത്രകൾ അത്ര മോശം കാര്യമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ദീർഘകാലമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനിൽക്കുന്ന സോണിയ ഗാന്ധി, കർണാടക തിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് സജീവമാണ്. ശനിയാഴ്ച കർണാടകയിൽ സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button