KeralaLatest NewsNews

താനൂർ ബോട്ടപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ നൽകിയ നിർദ്ദേശം.

Read Also: വിമാനക്കമ്പനികളുടെ പകൽക്കൊള്ള! ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു, യാത്രക്കാർക്ക് തിരിച്ചടി

ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മെയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.

അതേസമയം, താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു.അപകടത്തിൽ ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും.

Read Also: സംസ്ഥാനത്തെ ജലഗതാഗത രംഗത്ത് വീണ്ടും കുതിപ്പ്, പകുതിയിലധികം ബോട്ടുകളും സോളാറിലേക്ക് മാറ്റിയേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button