KeralaLatest NewsNews

കേരളം എതിര്‍ത്തിട്ടും പ്രതിഷേധങ്ങള്‍ മുഴക്കിയിട്ടും റിലീസായ കേരള സ്റ്റോറി മൂന്ന് ദിവസം കൊണ്ട് വാരിയത് കോടികള്‍

ഇന്ത്യ മുഴുവന്‍ മികച്ച പ്രതികരണം

കൊച്ചി: കേരളം എതിര്‍ത്തിട്ടും പ്രതിഷേധങ്ങള്‍ മുഴക്കിയിട്ടും റിലീസായ കേരള സ്റ്റോറിക്ക് മികച്ച പ്രതികരണം. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയെ ഇരും കൈയും നീട്ടിയാണ് പ്രക്ഷേകര്‍ സ്വീകരിച്ചത്. അതിന് ഉദാഹരണമാണ് ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍. റിലീസിനെത്തി മൂന്ന് ദിവസങ്ങള്‍ കൊണ്ട് ചിത്രം നേടിയത് 35 കോടിയിലധികം കളക്ഷനാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ട് ദിവസത്തെ കളക്ഷന്‍ ഏകദേശം 20 കോടി രൂപയാണ്.ഞായറാഴ്ച മാത്രം ചിത്രം നേടിയത് ഏകദേശം 16.50 കോടി രൂപയാണ്. ഹിന്ദിയില്‍ മാത്രം ചിത്രം 52.92 ശതമാനം കളക്ഷന്‍ നേടി.

Read Also: അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവം: താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി

കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതുമാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ എങ്ങനെ ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നുവെന്ന് ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി.

ബംഗാളി സംവിധായകനായ സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ആദാ ശര്‍മയാണ് നായിക.വിപുല്‍ ഷാ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button