Latest NewsKeralaNews

സെക്രട്ടറിയേറ്റിലെ തീപിടുത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ ഇന്ന് രാവിലെ ഉണ്ടായ അഗ്നിബാധ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.

Read Also: ചാർധാം തീർത്ഥാടന യാത്രയുടെ ഭാഗമായത് 5 ലക്ഷത്തിലധികം പേർ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

മന്ത്രി പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജി വിനോദിന്റെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിരിക്കുന്ന നോർത്ത് ബ്ലോക്കിനോട് ചേർന്ന ബ്ലോക്കിലാണ് രാവിലെ 7.55 ഓടെ തീപിടുത്തമുണ്ടായത്. മൂന്നാം നിലയിൽ മന്ത്രി പി രാജീവിന്റെ ഓഫീസിനോട് ചേർന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലെ എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

Read Also: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നേടാൻ അവസരം! നിരക്കുകൾ ഉയർത്തി ധനലക്ഷ്മി ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button