Latest NewsKeralaNews

കടം വാങ്ങിയ പണം തിരികെ ചോദിച്ചു: യുവാവിനെ അസഭ്യം പറയുകയും മുളക് സ്പ്രേ അടിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു, അറസ്റ്റ്

ആലപ്പുഴ: കടം വാങ്ങിയ പണം തിരികെ ചോദിച്ച ദേഷ്യത്തില്‍ യുവാവിനെ മുളക് സ്പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍.

മണ്ണഞ്ചേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് വെളിയിൽ വീട്ടിൽ സുനീറിനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചാം തിയതി രാത്രി ഒൻപതു മണിയോടെ കലവൂർ ഐസ് പ്ലാന്റിന് മുന്നിൽ വച്ചായിരുന്നു സംഭവം.

സുനീറിന്റെ ലേബർ കോൺട്രാക്ടറായ യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ എസ്എച്ച്ഒ, പികെ മോഹിതിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ ആർ ബിജു, സബ്ബ് ഇൻസ്പെക്ടർ ടിഡി നെവിൻ, സിപിഒ ഷൈജു എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button