Latest NewsNewsInternational

കടലിന്റെ അടിത്തട്ടിൽ 7000 വർഷം പഴക്കമുള്ള ഹൈവേ!

ക്രൊയേഷ്യ: കടലിന്റെ അടിത്തട്ടിൽ 7000 വർഷം പഴക്കം ചെന്ന റോഡ് കണ്ടെത്തി. മെഡിറ്ററേനിയൻ കടലിന്റെ അടിത്തട്ടിൽ ആണ് ചെളികൾക്കുള്ളിൽ മറഞ്ഞിരുന്ന റോഡ് കണ്ടെത്തിയത്. ക്രൊയേഷ്യൻ ദ്വീപായ കോർക്കുലയുടെ തീരത്ത് അവിശ്വസനീയമായ കണ്ടെത്തൽ നടത്തിയെന്ന പുരാവസ്തു ഗവേഷകരുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാവുകയാണ്. 13 അടി വീതിയുള്ള ചരിത്രാതീത ഹൈവേയാണ് കടലിനടിയിൽ കണ്ടെത്തിയത്.

സോളിനിലെ വെള്ളത്തിനടിയിലായ നിയോലിത്തിക്ക് സൈറ്റിന് ചുറ്റുമുള്ള സമുദ്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ശേഷമാണ് ഈ വെളിപ്പെടുത്തൽ. ഈ ഹൈവേ പുരാതന ഹ്വാർ സംസ്‌കാര കാലത്ത് നിർമ്മിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രദ്ധാപൂർവം അടുക്കി വച്ചിരിക്കുന്ന ശിലാഫലകങ്ങൾ കൊണ്ടാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ക്രൊയേഷ്യയിലെ സദർ സർവകലാശാലയിലെ ഗവേഷകർ ഫേസ്ബുക്ക് പോസ്റ്റിൽ ആണ് തങ്ങളുടെ കണ്ടെത്തലിനെ കുറിച്ച് ഗവേഷകർ വെളിപ്പെടുത്തിയത്.

ക്രിസ്തുവിന് ഏകദേശം 4,900 വർഷങ്ങൾക്ക് മുൻപ് ഇവിടം ജനവാസകേന്ദ്രം ആയിരുന്നുവെന്നും, ഏകദേശം 7000 വർഷങ്ങൾക്ക് മുമ്പ് ആളുകൾ ഈ റോഡുകളിലൂടെ നടന്നിരുന്നുവെന്നും ഗവേഷകർ വെളിപ്പെടുത്തി. ബിസി 5000-നടുത്ത് ഹ്വാർ സംസ്കാരത്തിൽ അധിവസിച്ചിരുന്ന ആദ്യകാല കർഷക സമൂഹം തങ്ങളുടെ ദൈനംദിന ജീവിതത്തിനായി ഈ റോഡ് ആയിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button