Latest NewsNewsTechnology

ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പുതിയ തീരുമാനവുമായി മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്: ടെക്‌നോളജി ഭീമനായ മൈക്രോസോഫ്റ്റ് ഈ വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കില്ലെന്നും ബോണസിനും സ്റ്റോക്ക് അവാര്‍ഡുകള്‍ക്കുമുള്ള ബജറ്റ് കുറയ്ക്കുകയാണെന്നും സിഇഒ സത്യ നാദെല്ല ജീവനക്കാരെ അറിയിച്ചതായി സൂചന.

Read Also: പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു : സംഭവം പാലക്കാട്

‘കഴിഞ്ഞ വര്‍ഷം വിപണി സാഹചര്യങ്ങളും കമ്പനിയുടെ പ്രകടനവും കണക്കിലെടുത്ത് നഷ്ട്ടം പരിഹരിക്കാന്‍ ഗണ്യമായ നിക്ഷേപം നടത്തിയിരുന്നു, കമ്പനിയുടെ ആഗോള മെറിറ്റ് ബജറ്റ് ഏകദേശം ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. പക്ഷെ ഈ വര്‍ഷം കമ്പനിയുടെ സാമ്പത്തിക സ്ഥിതി വിവിധ തലങ്ങളില്‍ വളരെ വ്യത്യസ്തമാണെന്ന്’ നദെല്ല പറഞ്ഞു.

 

ജനുവരിയില്‍ 10,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞിരുന്നു. മൈക്രോസോഫ്റ്റ് ഇപ്പോള്‍ ജനറേറ്റീവ് എഐയില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖല കമ്പനിയ്ക്ക് പുതിയ പ്രതീക്ഷ നല്കുന്നതാണെന്ന ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button