Latest NewsNewsIndia

രാംനവമി ആഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണം: സ്ഫോടക വസ്തു നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് എൻഐഎ

രാംനവമി ആക്രമണ കേസിന്റെ അന്വേഷണ ചുമതല എൻഐഎ ഏറ്റെടുക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു

പശ്ചിമ ബംഗാളിൽ രാംനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് എൻഐഎ. സ്ഫോടക വസ്തു നിയമപ്രകാരം ആറ് പുതിയ എഫ്ഐആറുകളാണ് എൻഐഎ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർച്ച് 30- ന് ബംഗാളിലെ ഹൗറയിലും ഹൂഗ്ലിയിലുമടക്കം നിരവധി സ്ഥലങ്ങളിലാണ് ആക്രമണവും തീവയ്പ്പും റിപ്പോർട്ട് ചെയ്തത്.

രാംനവമി ആക്രമണ കേസിന്റെ അന്വേഷണ ചുമതല എൻഐഎ ഏറ്റെടുക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന് അനുസൃതമായാണ്, ആക്രമണ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. അതേസമയം, കേസിലെ എല്ലാ ഡയറികളും ഏറ്റെടുക്കാനും, അറസ്റ്റിലായ എല്ലാ പ്രതികളെയും പശ്ചിമ ബംഗാൾ പോലീസിൽ നിന്ന് കൈമാറാനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ എൻഐഎ ഹർജി സമർപ്പിച്ചിട്ടുണ്ട്. രാംനവമി ആഘോഷങ്ങൾക്ക് ശേഷവും വിവിധ ഇടങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Also Read: മ​ദ്യ​ല​ഹ​രി​യി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ കാർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു : യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button