Latest NewsNewsInternational

ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുസ്ലിം രാഷ്ട്രങ്ങള്‍

ബീജിംഗ്; ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ പ്രസിഡന്റ് ഷിജിങ് പിങിന്റെ പ്രീണന നയം വെളിവാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇപ്പോള്‍ ലോകം മുഴുവനും ചര്‍ച്ചയായത്.

Read Also: ചില മാധ്യമങ്ങളാണ് അത് ഒരു വിഭാഗത്തെ മാത്രം താഴ്ത്തിക്കെട്ടുന്ന സിനിമയാണെന്ന് പ്രഖ്യാപിക്കുന്നത്: സുരേഷ് ഗോപി

സെന്റര്‍ ഫോര്‍ ഉയ്ഗൂര്‍ സ്റ്റഡീസ് (CUS) 2023 ഏപ്രില്‍ 28-ന് 88 പേജുള്ള വിശദമായ ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചതോടെ ഇത് ചൈനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ നടത്തുന്ന അടിച്ചമര്‍ത്തലുകളാണ് ഇതില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.

ചൈനയിലെ ഇസ്ലാമോഫോബിയയും മുസ്ലീം രാജ്യങ്ങളുടെ മനോഭാവവും’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ഇസ്ലാമിനെതിരായ ചൈനയുടെ യുദ്ധത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നു. ചൈനീസ് അധിനിവേശ കിഴക്കന്‍ തുര്‍ക്കിസ്ഥാനിലും സിന്‍ജിയാങ് പ്രവിശ്യയിലും ഉയ്ഗൂര്‍ മുസ്ലീങ്ങളോട് ചൈന നടത്തുന്ന സമീപനത്തിലും മുസ്ലീം രാഷ്ട്രങ്ങള്‍ പാലിക്കുന്ന മൗനത്തെ കുറിച്ചും എടുത്തുപറയുന്നു.

ചൈനയില്‍ ഇസ്ലാമിനെ ചൈനയ്ക്ക് പുറത്ത് നിന്ന് വന്ന ഒരു വിദേശ മതമായാണ് കണക്കാക്കുന്നത് എന്നും, അതിനാല്‍, മുസ്ലീങ്ങളെ പിന്നാക്കക്കാരായി കാണുന്ന കാഴ്ചപ്പാടാണ് നിലവില്‍ ചൈനയില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ രണ്ടാംതരം പൗരന്‍മാരായാണ് കാണുന്നത്. ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഷിജിങ് പിങിന്റെ വരവോടെ ഇവര്‍ക്ക് എതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ ശക്തിപ്പെട്ടു. ഖുറാന്‍ കത്തിച്ചും പള്ളികള്‍തകര്‍ത്തുമാണ് ഉയ്ഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനയുടെ വിദ്വേഷം ഇപ്പോള്‍ പ്രകടമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button