Latest NewsNewsInternational

ജനാധിപത്യം പാകിസ്ഥാനില്‍ ഏറ്റവും മോശം അവസ്ഥയില്‍, ഇനി പ്രതീക്ഷ കോടതിയില്‍: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ജനാധിപത്യം പാകിസ്ഥാനില്‍ ഏറ്റവും മോശം അവസ്ഥയിലാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘തിരഞ്ഞെടുപ്പിനെ ഭയപ്പെടുകയാണ് സര്‍ക്കാര്‍. കാരണം തിരഞ്ഞെടുപ്പ് നടന്നാല്‍ അവര്‍ തുടച്ച് നീക്കപ്പെടുമെന്ന ഭയമാണ് അവര്‍ക്കെന്നും അദ്ദേഹം പറയുന്നു. താന്‍ ജയിലില്‍ കഴിയുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ മാത്രമാണ് അവര്‍ തിരഞ്ഞെടുപ്പ് നടത്തൂ. ഇതുവരെ തനിക്ക് നേരെ രണ്ട് വധശ്രമം ഉണ്ടായി. താന്‍ വീട്ടില്‍ ഇല്ലാത്ത നേരം നോക്കി വീട്ടില്‍ റെയ്ഡ് നടത്തി’, ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Read Also: കെഎസ്ഇബി കരാർ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിക്ക് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

അതേസമയം പിടിഐ അനുകൂലികള്‍ അക്രമം നടത്തിയ സംഭവത്തില്‍ തെഹ്രികെ നേതാവ് പ്രതികരിച്ചു. എല്ലാ അക്രമങ്ങളെയും അപലപിക്കുന്നതായി ഇമ്രാന്‍ പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷത്തെ പോരാട്ടത്തില്‍ തന്റെ അനുയായികള്‍ എന്നും സമാധാനമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button