Latest NewsNewsInternational

വേഗത്തിലോടാൻ ചൈന! ലോകത്തിലെ ആദ്യ ഹൈഡ്രജൻ അർബൻ ട്രെയിൻ പുറത്തിറക്കി

ചൈന റെയിൽവേ റോളിംഗ് സ്റ്റോപ്പ് കോർപ്പറേഷനാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ അർബൻ ട്രെയിൻ അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഹൈഡ്രജൻ അർബൻ ട്രെയിനാണ് ലോകത്തിനു മുന്നിൽ ചൈന അവതരിപ്പിച്ചിരിക്കുന്നത്. ഷാങ്ഹായിൽ നടന്ന ചൈന ബ്രാൻഡ് ദിന പരിപാടിയിലാണ് ഹൈഡ്രജൻ അർബൻ ട്രെയിൻ അനാച്ഛാദനം ചെയ്തത്.

ചൈന റെയിൽവേ റോളിംഗ് സ്റ്റോപ്പ് കോർപ്പറേഷനാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. ഡിജിറ്റൽ, ഇന്റലിജന്റ് ഫീച്ചറുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ട്രെയിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡീസലുമായി താരതമ്യം ചെയ്യുമ്പോൾ ഹൈഡ്രജൻ അർബൻ ട്രെയിനിൽ അന്തരീക്ഷ മലിനീകരണം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഹൈഡ്രജൻ ട്രെയിനിലൂടെ കാർബൺ എമിഷൻ പ്രതിവർഷം 10 ടണ്ണോളമാണ് കുറയ്ക്കാൻ സാധിക്കുക.

Also Read: വിമാനത്താവളത്തിൽ ഇനി ബസുകളിൽ എത്താം, എ.സി ലോ ഫ്ലോർ ബസുകൾ വാടകയ്ക്ക് നൽകാനൊരുങ്ങി കെഎസ്ആർടിസി

ആയിരക്കണക്കിന് സെൻസറുകൾ ഉള്ള ഇന്റലിജന്റ് ഡിറ്റക്ഷൻ സിസ്റ്റങ്ങൾ ട്രെയിനിൽ ഘടിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് വേക്ക്അപ്പ്, ഓട്ടോമാറ്റിക് സ്റ്റാർട്ട്സ്റ്റോപ്പ്, ഡിപ്പോയിലേക്ക് ഓട്ടോമാറ്റിക് റിട്ടേൺ തുടങ്ങിയ ഇൻറലിജന്റ് ഡ്രൈവിംഗ് ഫംഗ്ഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. ഓട്ടണോമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം ബുള്ളറ്റ് ട്രെയിനിൽ നിന്നും കടമെടുത്ത ചില ഫീച്ചറുകളും ഉൾകൊള്ളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button