KeralaLatest NewsNews

‘രാഹുല്‍ ജി’ നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു, ഇനി ‘കേരളം’ കൂടി; ഹരീഷ് പേരടി

കൊച്ചി: കര്‍ണാടകയിലെ ജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് രംഗത്ത്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്നും ഇനി കേരളം കൂടി ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ടെന്നും ഫാസിസ്റ്റ് പാര്‍ട്ടിയെ ജയിക്കേണ്ടതുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച
കുറിപ്പില്‍ പേരടി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘രാഹുല്‍ജി..നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു…അഭിവാദ്യങ്ങള്‍..സൗത്ത് ഇന്ത്യയെ പൂര്‍ണമായും ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പാര്‍ട്ടിയെ ജയിക്കേണ്ടതുണ്ട്…ആശംസകള്‍..” എന്നായിരുന്നു  കുറിപ്പ്.

224 അംഗ നിയമസഭയില്‍ 135 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. തുടര്‍ഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 66 സീറ്റിലൊതുങ്ങേണ്ടി വന്നു. പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും ശക്തികേന്ദ്രങ്ങളില്‍ വരെ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button