Latest NewsKeralaIndiaNews

‘മതപഠനമുൾപ്പടെ ഏത് പഠനത്തിനായാലും അതിന് താൽപര്യമുളള കുട്ടികളെ മാത്രമേ രക്ഷിതാക്കൾ പറഞ്ഞയക്കാവൂ’: കെ.ടി ജലീൽ

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ എം.എൽ.എ. പെൺകുട്ടിയുടെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതി ഗൗരവമേറിയതാണെന്നും വിഷയത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ജലീൽ ആവശ്യപ്പെട്ടു.

സ്ഥാപന നടത്തിപ്പുകാർക്കോ ഹോസ്റ്റൽ വാർഡൻമാർക്കോ ഏതെങ്കിലും അദ്ധ്യാപികാദ്ധ്യാപകർക്കോ പെൺകുട്ടിയുടെ മരണത്തിൽ ഉണ്ടെങ്കിൽ നിയമം അനുവദിക്കുന്ന ഏറ്റവും കടുത്ത ശിക്ഷതന്നെ അവർക്ക് ഉറപ്പുവരുത്തണമെന്നും ജലീൽ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയായിരുന്നു ജലീൽ. മതപഠനമുൾപ്പടെ ഏത് പഠനത്തിനായാലും അതിന് താൽപര്യമുളള കുട്ടികളെ മാത്രമേ രക്ഷിതാക്കൾ പറഞ്ഞയക്കാവൂ എന്നും അദ്ദേഹം പറയുന്നു.

കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അസ്നക്ക് (പേര് സാങ്കൽപികം) നീതി കിട്ടിയേ തീരൂ. മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണം. ബാലരാമപുരം ഇടമനക്കുഴിയിൽ പ്രവർത്തിക്കുന്ന അൽ അമാൻ എഡ്യുക്കേഷണിൽ പഠിച്ചിരുന്ന പതിനേഴുകാരിയുടെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതി ഗൗരവമേറിയതാണ്. ഇതേകുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. സ്ഥാപന നടത്തിപ്പുകാർക്കോ ഹോസ്റ്റൽ വാർഡൻമാർക്കോ ഏതെങ്കിലും അദ്ധ്യാപികാദ്ധ്യാപകർക്കോ വല്ല പങ്കും പെൺകുട്ടിയുടെ മരണത്തിൽ ഉണ്ടെങ്കിൽ നിയമം അനുവദിക്കുന്ന ഏറ്റവും കടുത്ത ശിക്ഷതന്നെ അവർക്ക് ഉറപ്പുവരുത്തണം.

മതപഠനമുൾപ്പടെ ഏത് പഠനത്തിനായാലും അതിന് താൽപര്യമുളള കുട്ടികളെ മാത്രമേ രക്ഷിതാക്കൾ പറഞ്ഞയക്കാവൂ. സ്ഥാപന നടത്തിപ്പുകാരും ഇക്കാര്യം ശ്രദ്ധിക്കണം. റസിഡൻഷ്യൽ സ്ഥാപനങ്ങളിൽ മൂന്നുമാസത്തിലൊരിക്കൽ കുട്ടികൾക്ക് കൗൺസിലിംഗിന് അധികൃതർ അവസരമൊരുക്കണം. അകാലത്തിൽ പൊലിഞ്ഞ മകളുടെ അസ്വാഭാവിക മരണത്തിൽ അതിയായ ദു:ഖവും നടുക്കവും രേഖപ്പെടുത്തുന്നു. ആദരാജ്ഞലികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button