KeralaLatest NewsNews

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. മെയ് 24 മുതൽ സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. പെർമിറ്റുകൾ പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകൾ സമരം നടത്തുന്നത്.

Read Also: ‘ഞാൻ മദ്യപിച്ചിട്ടുണ്ട്, മദ്യം മാത്രമല്ല പലതും ഉപയോഗിക്കുമെന്ന് അയാൾ പറഞ്ഞു’: രോഗിയുടെ മർദ്ദനമേറ്റ ഡോക്ടർ പറയുന്നു

സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആരോപിക്കുന്നത്. തൃശൂർ തേക്കിൻകാട് മൈതാനത്തിൽ ഈ മാസം 24ന് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. അന്നേദിവസം സർവീസ് നിർത്തിവെച്ച് സ്വകാര്യബസുടമകൾ കൺവെൻഷനിൽ പങ്കെടുക്കും. തൃശൂരിൽ ചേർന്ന ബസുടമകളുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read Also: ‘നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത ഒരു കമ്മ്യൂണിസ്റ്റ് ആണ് ഞാൻ’: കഥകളിയിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button