KeralaLatest NewsNews

കേരളം ബിസിനസ് സൗഹൃദമായിട്ടില്ല, പ്രവാസികൾ പണം ബാങ്കിലിട്ടാൽ മതിയെന്ന് ഗണേഷ് കുമാർ; വിമർശനവുമായി സൈബർ സഖാക്കൾ

റിയാദ്: പ്രവാസികള്‍ തത്കാലത്തേക്ക് കേരളത്തില്‍ വ്യവസായമോ വ്യാപാരമോ നടത്താന്‍ ഒരുങ്ങരുതെന്ന പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാക്കുകൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായത്. ഭരിക്കുന്ന പാർട്ടിക്ക് തന്നെ പാര പണിയുന്ന പരുപാടി ആയി പോയല്ലോ എന്ന വിമർശനവുമായി ഗണേഷ് കുമാറിനെതിരെ സൈബർ സഖാക്കൾ രംഗത്തുണ്ട്. എം.എൽ.എയ്‌ക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്.

കേരളത്തില്‍ പണം നിക്ഷേപിക്കുന്നതിനേക്കാള്‍ നല്ലത് ആ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതണെന്നായിരുന്നു ഗണേഷ് കുമാർ പ്രവാസികൾക്ക് നൽകിയ മുന്നറിയിപ്പ്. ഇതാണ് സൈബർ സഖാക്കളെ ചൊടിപ്പിച്ചത്. കേരളം ബിസിനസ് സൗഹൃദ സംസ്ഥാനമാണെന്ന സർക്കാർ വാദമാണ് ഇതോടെ പൊളിയുന്നത്. റിയാദില്‍ കൊട്ടാരക്കരയിലെ പ്രവാസികളുടെ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കേരളത്തിലെ നിജസ്ഥിതി ഗണേഷ് കുമാർ തുറന്നു പറഞ്ഞത്.

പ്രവാസികള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൊന്‍മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാല്‍ നാട്ടിലെത്തിയാല്‍ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും അദേഹം പറഞ്ഞു. പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടില്‍ വന്ന് നിക്ഷേപിച്ചാല്‍ എന്താകും എന്ന കാര്യം നിങ്ങളോര്‍ക്കണം. നിങ്ങള്‍ക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോള്‍ അതാണ് നല്ലത്. കേരളം ബിസിനസ് സൗഹൃദമായിട്ടില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button