KeralaLatest NewsNews

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍ 

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പൊട്ടൻചിറ ചെറ്റച്ചൽ കൊച്ചുകരിക്കകത്ത് കോണോത്ത് വീട്ടിൽ മോനു (32) ആണ് അറസ്റ്റിലായത്.

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പൊലീസ് ദേഹപരിശോധന നടത്തിയത്. ജീൻസിന്‍റെ പോക്കറ്റിൽ പഴ്സിൽ ഒളിപ്പിച്ച് 0.530 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. റെയിൽവേ എസ്ഐ ഷാനിഫ് എച്ച്എസിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ വിനോദ് കുമാർ, ഗ്രേഡ് എഎസ്ഐ ജയപ്രകാശ്, സീനിയർ സിപിഒമാരായ വിവി ഷൈൻ, ശ്യാംലാൽ, മോൻസിനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button