KeralaLatest NewsNews

പ്രീഡിഗ്രിക്ക് പഠിച്ചവരുടെ കൂടിച്ചേരലിൽ കണ്ടു: ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി

തിരുവനന്തപുരം: ആറ് വയസ്സുകാരിയായ മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ യുവതി പഴയ സഹപാഠിക്കൊപ്പം ഒളിച്ചോടി. വർഷങ്ങൾക്കു ശേഷം പഴയ സഹപാഠികളുടെ കൂടിച്ചേരലിൽ വീണ്ടും കണ്ടതോടെ യുവതിയും യുവാവും തമ്മിലുള്ള പഴയ പ്രണയം വീണ്ടും തുടങ്ങുകയായിരുന്നു.

ഓലയമ്പാടി ചട്യോളി സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയാണ് തൻ്റെ ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് പറവൂർ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. പ്രീഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരായിരുന്നു യുവാവും യുവതിയും. അന്ന് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പ്രീഡിഗ്രി കഴിഞ്ഞതോടെ ആ പ്രണയ ബന്ധത്തിന് അവസാനമാകുകയും ചെയ്തിരുന്നു.

എന്നാൽ വീണ്ടും കണ്ടു മുട്ടിയ ഇവർ തങ്ങളുടെ പ്രണയം വീണ്ടും ആരംഭിച്ചു.  ഇരുവരും വാട്സാപ്പിലൂടെയായിരുന്നു നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നത്. പിന്നീട്‌ വാട്സാപ്പില്‍ ചാറ്റിംഗ്‌ മുറുകിയതോടെ വീട്ടിൽ ചില സംശയങ്ങൾ ഉയർന്നു. ഒടുവിൽ ഇരുവരും ഒളിച്ചോടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ പെരിങ്ങോം പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് യുവതി സഹപാഠിക്കൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button