AlappuzhaKeralaNattuvarthaLatest NewsNews

അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി : പ്രതി അറസ്റ്റിൽ

മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയിൽ മനു (കൊച്ചുകുട്ടന്‍ -33) പിടിയിലായത്

ആലപ്പുഴ: മുൻവൈരാ​ഗ്യത്തെ തുടർന്ന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയിൽ മനു (കൊച്ചുകുട്ടന്‍ -33) പിടിയിലായത്. അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മോഹനനോടുള്ള മുൻ വിരോധത്തെത്തുടര്‍ന്ന് വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി പ്രതിയുടെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മോഹനനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ മണ്ണഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു.

Read Also : ആരാം കോ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍

സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ ആര്‍ ബിജു, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ജെയിംസ്, നസീർ, സി പി ഒ മാരായ ഷാനവാസ്, വിഷ്ണു ബാലകൃഷ്ണൻ, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button