KeralaLatest NewsNews

പാഠപുസ്തകവും യൂണിഫോമുകളും സൗജന്യമായി എത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എല്ലാ കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മറ്റു സംസ്ഥാനങ്ങളില്‍ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കാന്‍ സാധ്യതയില്ലാതാവുന്ന സാഹചര്യത്തില്‍ അത്തരക്കാര്‍ക്ക് താങ്ങാവുന്ന തരത്തില്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മാറുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയിൽ പോലും മറ്റൊരു ഭരണാധികാരിക്കും സാധിച്ചിട്ടില്ല’

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്റെ കേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് പാഠപുസ്തകവും യൂണിഫോമുകളും സൗജന്യമായി എത്തിക്കുന്നതുമായ ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. റവന്യൂ വരുമാനത്തിന്റെ 99 ശതമാനവും പിരിച്ചെടുക്കാന്‍ സാധിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്. വ്യാജ പ്രചാരണങ്ങളെ ജനങ്ങളുടെ പിന്തുണയോടുകൂടി തള്ളിമാറ്റി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കുന്നുവെന്നത് അഭിമാനകരമാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button