KeralaLatest NewsNews

വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവര്‍ന്നു: പ്രതി പിടിയില്‍ 

മാനന്തവാടി: വയനാട്ടിൽ വീട്ടമ്മയെ വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റില്‍. അടൂര്‍ പന്നിവിള ലിനുഭവനില്‍ റോഷന്‍ എന്ന ലിജുവിനെ ആണ് തിരുനെല്ലി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തെ  വീട്ടിലായിരുന്നു മോഷണം നടന്നത്. പുലര്‍ച്ചെ ആറ് മണിയോടെ വീട്ടിലേക്ക് ഓടിക്കയറിയ പ്രതി വീട്ടമയെ ആക്രമിച്ച് കഴുത്തിലെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വീട്ടമ്മയുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പവന്‍ സ്വര്‍ണ്ണമാലയാണ് പ്രതി കവർന്നത്.

മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തുടന്ന് ജില്ലയിൽ നടത്തിയ വ്യാപകായ പരിശോധനക്ക് പിന്നാലെയാണ് പ്രതിയെ പിടികൂടാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button