KeralaLatest NewsNews

ഇങ്ങനെയാണോ പുതുതലമുറയെ ജനാധിപത്യം പഠിപ്പിക്കേണ്ടത്, എസ്എഫ്‌ഐയോട് ചോദ്യം ഉന്നയിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: എസ്എഫ്ഐ കാട്ടാക്കട കോളേജില്‍ നടത്തിയ ആള്‍ മാറാട്ടത്തില്‍ എസ്എഫ്‌ഐയോട് ചോദ്യം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇങ്ങനെയാണോ പുതുതലമുറയെ ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ എബിവിപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

Read Also: ലഹരി വിൽപ്പനയ്ക്ക് ചുക്കാൻ പിടിച്ചത് ഷംസീർ, സ്ത്രീകളെയും വിദ്യാർത്ഥികളെയും ചാക്കിട്ട് പിടിക്കുന്നത് അമ്മു

യുയുസിയില്‍ എസ്എഫ്ഐ നേതാവിനെ തിരികി കയറ്റാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്ന് എബിവിപി ആരോപിച്ചു. കോളേജ് പ്രിസിപ്പാളിന്റെ അനുവാദത്തോടെയാണ് തിരിമറി നടന്നിരിക്കുന്നത്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനെതിരെയും വിശാഖിനെതിരെയും നടപടി വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു. അതേസമയം വിശാഖിനെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നീക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button