Latest NewsNewsTechnology

ഒടുവിൽ ടിക്ടോക്കിന് പൂട്ടിട്ട് യുഎസ് സംസ്ഥാനമായ മൊണ്ടാന, നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി

ടിക്ടോക്ക് ഉടൻ തന്നെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതാണ്

യുഎസിലെ സംസ്ഥാനമായ മൊണ്ടാന പ്രമുഖ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട നിരോധനത്തിന് മൊണ്ടാന ഗവർണർ ഗ്രെഗ് ജയൻഫോർട്ട് അംഗീകാരം നൽകി. ഇതോടെ, ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തുന്ന യുഎസിലെ ആദ്യ സംസ്ഥാനമായി മൊണ്ടാന മാറിയിരിക്കുകയാണ്. മൊണ്ടാനയിലെ ജനങ്ങളെ ചൈനീസ് രഹസ്യ നിരീക്ഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.

ടിക്ടോക്ക് ഉടൻ തന്നെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതാണ്. അതേസമയം, നിലവിൽ ടിക്ടോക്ക് ഉപയോഗിക്കുന്നവരെ ഈ നിരോധനം ബാധിക്കുകയില്ല. നിയമ ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ പിഴ ചുമത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഏകദേശം 10,000 കോടി ഡോളർ വരെയാണ് പിഴ ചുമത്തുക. യുഎസിൽ ഏകദേശം 15 കോടിയിലധികം ഉപഭോക്താക്കൾ ടിക്ടോക്കിന് ഉണ്ട്. ആപ്പിന് നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ മൊണ്ടാനയിലെ ജനങ്ങളുടെ അവകാശ ലംഘനമാണ് ഭരണകൂടം നടത്തിയിട്ടുള്ളതെന്ന് ടിക്ടോക്ക് പ്രതികരിച്ചു. നിരോധനത്തിനെതിരെ ടിക്ടോക്ക് കോടതി സമീപിച്ചേക്കുമെന്നാണ് സൂചന.

Also Read: ഭക്ഷ്യവിഷബാധ: വിവാഹസത്ക്കാരത്തിൽ പങ്കെടുത്തവരിൽ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button