ThiruvananthapuramKeralaNattuvarthaLatest NewsNews

എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി രാഖിശ്രീ ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ രാഖിശ്രീ ഫുള്‍ എ പ്ലസ് നേടിയിരുന്നു. രാഖിശ്രീ ഉള്‍പ്പെടെയുള്ള എല്ലാ വിജയിച്ച കുട്ടികളും ഇന്ന് സ്‌കൂളില്‍ എത്തിയിരുന്നു.

ഇതിന് പിന്നാലെ, ഇന്ന് വൈകുന്നേരത്തോടെയാണ് വീടിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button