Latest NewsNewsTechnology

എയർടെൽ ഉപഭോക്താവാണോ? 60 ജിബി ഡാറ്റയുമായി കിടിലൻ പ്ലാൻ ഇതാ എത്തി

60 ജിബി ഡാറ്റ സ്വന്തമാക്കാൻ 509 രൂപയ്ക്കാണ് ഉപഭോക്താക്കൾ റീചാർജ് ചെയ്യേണ്ടത്

ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർടെൽ. ഇത്തവണ 60 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന കിടിലൻ പ്ലാനാണ് എയർടെൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. 5ജി ഡാറ്റാ ഓഫർ ആണെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത. എയർടെലിന്റെ 60 ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

60 ജിബി ഡാറ്റ സ്വന്തമാക്കാൻ 509 രൂപയ്ക്കാണ് ഉപഭോക്താക്കൾ റീചാർജ് ചെയ്യേണ്ടത്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ് എന്നിവ ലഭിക്കുന്നതാണ്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാക്കിയിട്ടുള്ളത്. അതിനാൽ, ഉപഭോക്താക്കൾക്ക് അടുത്ത മാസം അതേ തീയതിയിൽ തന്നെ വീണ്ടും റീചാർജ് ചെയ്യാവുന്നതാണ്. 5ജി ഡാറ്റ ഓഫറായതിനാൽ, ഉപഭോക്താവിന് 5ജി ഫോൺ ഉണ്ടായിരിക്കണം. കൂടാതെ, എയർടെലിന്റെ 5ജി കവറേജിലാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.

Also Read: സിക്കിമിൽ കനത്ത മഴ തുടരുന്നു, മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

അധിക ഡാറ്റ നൽകുന്നതിനോടൊപ്പം തന്നെ വിവിധ ആനുകൂല്യങ്ങളും ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അപ്പോളോ 24/7 സർക്കിൾ, സൗജന്യ ഹെലോ ട്യൂൺസ്, വിങ്ക് മ്യൂസിക് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അതേസമയം, ഈ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ ലഭ്യമല്ല. ഡാറ്റയ്ക്ക് അധിക പ്രാധാന്യം നൽകുന്നവർക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button