Latest NewsNewsIndia

ചരിത്രത്തിൽ ഇടം നേടാൻ എൻവിഎസ്-01, ഈ മാസം 29ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

അഞ്ച് വർഷത്തിന് ശേഷമാണ് ഐഎസ്ആർഒയുടെ നേതൃത്വത്തിൽ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപണത്തിന് സജ്ജമാക്കിയത്

ഇന്ത്യയുടെ ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ഈ മാസം 29ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആർഒയുടെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമായ ജിഎസ്എൽവി ഉപയോഗിച്ചാണ് എൻവിഎസ്-01 വിക്ഷേപിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പൊസിഷനിംഗ്, നാവിഗേഷൻ, ടൈമിംഗ് ആവശ്യകതകൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ‘നാവിക്’ എന്ന പേരിൽ നാവിഗേഷൻ ഉപഗ്രഹ സംവിധാനം ഇന്ത്യ വികസിപ്പിച്ചെടുത്തത്.

അഞ്ച് വർഷത്തിന് ശേഷമാണ് ഐഎസ്ആർഒയുടെ നേതൃത്വത്തിൽ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപണത്തിന് സജ്ജമാക്കിയത്. 2016- ൽ വിക്ഷേപിച്ച ഐആർഎൻഎസ്എസ്-1 ജി ഉപഗ്രഹത്തിന്റെ കാലാവധി ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എൻവിഎസ്-01 ഈ മാസം വിക്ഷേപിക്കുന്നത്. നാവിഗേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ, രാജ്യം നാവിഗേഷൻ സേവന ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.

Also Read: ഇനി പുതിയ ആവാസ വ്യവസ്ഥ! കുനോ നാഷണൽ പാർക്കിൽ നിന്നും 3 ചീറ്റകൾ കൂടി കാട്ടിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button