Latest NewsNewsIndia

ഐആർസിടിസി: ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ യാത്ര ആരംഭിച്ചു

കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 'ജ്യോതിർലിംഗ യാത്ര' പുറപ്പെട്ടത്

ഐആർസിടിസിയുടെ നേതൃത്വത്തിൽ ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു. ഐആർസിടിസിയുടെ ആദ്യ ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ ട്രെയിനാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്ക് സർവീസ് നടത്തുന്നത്. കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ‘ജ്യോതിർലിംഗ യാത്ര’ പുറപ്പെട്ടത്. 11 രാത്രിയും 12 പകലും ഉൾക്കൊള്ളുന്നതാണ് യാത്ര. ഓംകാരേശ്വർ, മഹാകാലേശ്വർ, സോമനാഥ്, നാഗേശ്വർ, ത്രയംബകേശ്വർ എന്നീ 5 ജ്യോതിർലിംഗ ക്ഷേത്രങ്ങളും, സ്റ്റാച്യു ഓഫ് യൂണിറ്റി, ഷിർദി സായി ബാബ, ഷാനി ഷിഗ്നാപൂർ എന്നിവിടങ്ങളും സന്ദർശിക്കുന്നതാണ്.

ജ്യോതിർലിംഗ ക്ഷേത്രങ്ങൾക്കൊപ്പം മറ്റിടങ്ങളും സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി മുഴുവൻ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും, അത്യാധുനിക സിസിടിവി ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്ര പ്രാധാന്യങ്ങളും നിലനിൽക്കുന്ന ഇടങ്ങളിലേക്കാണ് ഭാരത് ഗൗരവ് ട്രെയിൻ സർവീസ് നടത്തുന്നത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് ശിവ ശക്തിയുടെ കേന്ദ്രവും, സ്രോതസ്സുമാണ് ജോതിർലിംഗ ക്ഷേത്രങ്ങളെന്നാണ് വിശ്വാസം.

Also Read: യൗവനം നിലനിർത്താം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധിച്ചാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button