Latest NewsNewsBusiness

കാത്തിരിപ്പിന് വിരാമമാകുന്നു! കൊച്ചി- ലണ്ടൻ സർവീസ് മൂന്ന് മാസത്തിനകം ആരംഭിക്കാനൊരുങ്ങി ബ്രിട്ടീഷ് എയർവെയ്സ്

ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ഏക എയർലൈൻ എയർ ഇന്ത്യ മാത്രമാണ്

യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിടാനൊരുങ്ങി പ്രമുഖ എയർലൈനായ ബ്രിട്ടീഷ് എയർവേയ്സ്. റിപ്പോർട്ടുകൾ പ്രകാരം, ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസ് മൂന്ന് മാസത്തിനകം ആരംഭിക്കാനാണ് ബ്രിട്ടീഷ് എയർവേയ്സിന്റെ നീക്കം. ഇത് സംബന്ധിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും, ബ്രിട്ടീഷ് എയർവേയ്സും തമ്മിൽ ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. ലേഓവറുകളും കണക്റ്റിംഗ് ഫ്ലൈറ്റുകളുമില്ലാതെ ഇരുസ്ഥലങ്ങൾക്കും ഇടയിലുള്ള യാത്ര സുഗമമാക്കാനാണ് പുതിയ സർവീസിലൂടെ ലക്ഷ്യമിടുന്നത്.

യൂറോപ്യൻ പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചതിനുശേഷമാണ് ഇത്തരമൊരു സർവീസിന് കേരളത്തിൽ നിന്നും തുടക്കമാകുന്നത്. നിലവിൽ, ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ഏക എയർലൈൻ എയർ ഇന്ത്യ മാത്രമാണ്. എയർ ഇന്ത്യയുടെ കൊച്ചി- ലണ്ടൻ വിമാനങ്ങളിലെ ഇക്കണോമി ക്ലാസ്സ് ടിക്കറ്റിന്റെ വില, റൗണ്ട് ട്രിപ്പിന് 65,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ്. ബ്രിട്ടീഷ് എയർവേയ്സിന്റെ കൊച്ചി- ലണ്ടൻ സർവീസ് ഏറെ പ്രതീക്ഷയോടെയാണ് യുകെ മലയാളികൾ കാത്തിരിക്കുന്നത്.

Also Read: കു​ർ​ബാ​ന​ക്കി​ടെ അ​ൾ​ത്താ​ര​യി​ൽ ക​യ​റി വൈ​ദി​ക​നെ​യും വി​ശ്വാ​സി​യെ​യും മ​ർ​ദിച്ചു : മധ്യവയസ്കനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button