KeralaLatest NewsNews

അങ്ങനെ ചെയ്‌താൽ അതിഥികളെ ചവിട്ടി പുറത്താക്കില്ലേ? റേറ്റിംഗ് കൂട്ടാന്‍ ഞങ്ങള്‍ എന്താ മാന്ത്രികന്മാരാണോ?: രജിത് കുമാർ

കൊച്ചി: ബിഗ് ബോസിനെതിരെ പ്രതികരിച്ച റോബിന്‍ രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി രജിത് കുമാര്‍. അതിഥികളായി എത്തുന്നവർ അതിർവരമ്പുകൾ ലംഘിച്ച് ആ വീട് നിയന്ത്രിക്കാൻ ശ്രമിച്ചാൽ, വന്നവരെ ചവിട്ടി പുറത്താക്കില്ലേ എന്ന് രജിത് കുമാർ ചോദിക്കുന്നു. തങ്ങള്‍ പോകുന്നതിന് മുന്‍പ് ടിആര്‍പിക്ക് ഒരു ദോഷവും വന്നിട്ടില്ലെന്നും റേറ്റിങ് കൂട്ടാൻ തങ്ങൾ മാന്ത്രികന്മാരാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

‘റേറ്റിംഗ് കൂട്ടാന്‍ ഞങ്ങള്‍ എന്താ മാന്ത്രികന്മാരാണോ? ഒരിക്കലും അല്ല. ഏഷ്യാനെറ്റിനെ എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ട് എന്നെയും മറ്റേ മത്സരാര്‍ത്ഥിയേയും വിളിച്ചു എന്ന് ചോദിച്ചാല്‍, ഞങ്ങള്‍ രണ്ട് പേരും അസ്ഥാനത്ത് ഗെയിമിന്‍റെ പ്രശ്നത്തില്‍ പെട്ട് അവിചാരിതമായി പുറത്തു പോയതാണ്. അതുകൊണ്ടാണ് വീണ്ടും ഒരവസരം ലഭിച്ചത്. വേറെ ആര്‍ക്കും കിട്ടാത്ത സൗഭാഗ്യമാണ് എനിക്ക് കിട്ടിയത്. നമ്മുടെ വായില്‍ നിന്നും ഒരു വാക്ക് വീണ് പോയാല്‍ തീര്‍ന്നു.

ഈ സീസണിലെ മത്സരാർത്ഥികൾ എല്ലാം ബ്രില്യന്‍റ് ആണ്. ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി മരിച്ചാണ് ഞാന്‍ കളിച്ചത്. ആ എന്നെ തിരിച്ച് കയറ്റണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സപ്പോര്‍ട്ട് ചെയ്തു. ഒരുപക്ഷേ അതാകാം ഞാന്‍ വീണ്ടും വരാന്‍ കാരണമായത്. മുന്‍ സീസണുകളില്‍ ഒന്നും ഇങ്ങനെ ഒരു ഐഡിയ വന്നിട്ടുണ്ടാകില്ല. ആർക്കും ദോഷമുണ്ടാക്കാതെ ഷോയ്ക്ക് ദോഷമുണ്ടാക്കാതെ ഓരോ കാര്യങ്ങളിലും എങ്ങനെ മാറ്റം വരുത്താം എന്ന നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അല്ലാതെ ആ വീട് നിയന്ത്രിക്കാൻ അതിഥിയായി വന്ന ഞാന്‍ തന്നെ മുന്‍കൈ എടുക്കുക ആണെങ്കിൽ, വന്നവരെ ചവിട്ടി പുറത്താക്കില്ലേ ? ഞങ്ങള്‍ പോകുന്നതിന് മുന്‍പ് ടിആര്‍പിക്ക് ഒരു ദോഷവും വന്നിട്ടില്ല’, രജിത് കുമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button